Sunday 22 July 2012

വിദ്യാഭ്യാസ വകുപ്പിനെതിരായ വിവാദം വസ്തുതകളറിയാതെ-സി.പി.ചെറിയമുമ്മദ്


കുറ്റ്യാടി: കേരളത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന അദ്ധ്യാപക പാക്കേജിലൂടെ ചരിത്രം സൃഷ്ടിച്ച വിദ്യാഭ്യാവ വകുപ്പിനെതിരായ വിവാദം വസ്തുതകള്‍ മൂടിവെച്ചുകൊണ്ടുള്ള നുണപ്രചരണങ്ങള്‍ മാത്രമാണെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സി.പി. ചെറിയമുഹമ്മദ് പ്രസ്താവിച്ചു.    വിദ്യാഭ്യാസം വീണുടഞ്ഞത് വീണ്ടെടുത്ത് എന്ന പ്രമേയത്തില്‍ കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകരയില്‍  സംഘടിപ്പിച്ച അദ്ധ്യാപകസംഗമം ഉദ്ഘ്ടാനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ചു. പി. അജയകുമാര്‍, പുത്തൂര്‍  അസീസ്, വി.കെ. മൂസ്സ, പി.കെ. അസീസ്, ടി.പി. ഗഫൂര്‍, കിളിയക്കല്‍ കുഞ്ഞബ്ദുല്ല, ഒ.കെ. കുഞ്ഞബ്ദുല്ല,  ബഷീര്‍ മാണിക്കോത്ത്, ടി.കെ. മുഹമ്മദ് റിയാസ്, കായക്കണ്ടി ഹമീദ്, കെ.സി. ഹമീദ്, വി.കെ. നൌഫല്‍ പ്രസംഗിച്ചു.

Tuesday 17 July 2012

കെ.എസ്.ടി.യു. കുന്ദമംഗലം സബ്ജില്ലാ സമ്മേളനം


കെ.എസ്.ടി.യു. കുന്ദമംഗലം സബ്ജില്ലാ സമ്മേളനം കോഴിക്കോട് റവന്യൂ ജില്ലാ പ്രസിഡണ്ട് പി.കെ. അസീസ് ഉദ്ഘാടനം ചെയ്യുന്നു.

Monday 2 July 2012

എയ്ഡഡ് സ്‌കൂള്‍ വിവാദം: യു.ഡി.എഫും ലീഗും ഒന്നിച്ചു നേരിടും -തങ്ങള്‍


കോഴിക്കോട്: വസ്തുതകള്‍ മനസ്സിലാക്കാതെ അഴിച്ചുവിടുന്ന എയ്ഡഡ്‌സ്‌കൂള്‍ വിവാദം യു.ഡി.എഫും മുസ്‌ലിംലീഗും ഒറ്റക്കെട്ടായി നേരിടുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു.) അധ്യാപകസംഗമവും സംസ്ഥാനതല പ്രചാരണപരിപാടിയും നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളങ്ങളാണ്. മലപ്പുറം ജില്ലയെ ലക്ഷ്യംവെച്ചാണ് വിവാദമുണ്ടാക്കുന്നത്.മലബാറിലെ അഞ്ചു ജില്ലകളിലുള്ളവയാണ് ഈ സ്‌കൂളുകള്‍. അവയ്ക്ക് എയ്ഡഡ് ആനുകൂല്യങ്ങള്‍ നേരത്തേ നല്‍കിയതാണ് -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു. പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷനായി. കെ. സോമനാഥന്‍, എം. സറഫുന്നീസ, സതീശന്‍ പാനൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ വി.കെ. മൂസ്സ നന്ദിയും പറഞ്ഞു.